ചാലക്കുടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

10

ദുബൈ: ചാലക്കുടി സ്വദേശി കളത്തിവീടിൽ വറീതിന്റെ മകൻ ബാബു(48)വാണ് വെള്ളിയാഴ്ച പുലർച്ചെ മുഹമ്മദ്‌ ബിൻ സായിദ്‌ റോഡിൽ അപകടത്തിൽ മരണപ്പെട്ടത്‌.അൽബയാൻ പത്രത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരുകയായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ പത്രമെടുക്കുവാൻ പോകുമ്പോളാണ് അപകടം സംഭവിച്ചത്‌.ബാബുവിന്റെ ബൈക്ക്‌ ട്രെയിലറിലിടിച്ചാണ് അപകടം സംഭവിച്ചത്‌.അപകട സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.പത്രമെടുക്കുവാൻ ബാബു എത്താത്തതിനെ തുടർന്ന് കൂടെ ജോലിച്ചെയ്യുന്ന അൽബയാനിലെ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് അപകട വിവരമറിയുന്നത്‌.എട്ട്‌ വയസ്സുള്ള മകൻ ഏബൽ ബാബു, നാലുവയസ്സുള്ള മകൾ ആൻ മോൾ ബാബു എന്നിവരാണ് മക്കൾ,ഭാര്യ സിമി ബാബു.നടപടി കൃമങ്ങൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.