അത്യാഫ് മാളിൽ തിയേറ്ററുകൾ തുറന്നു

9

റിയാദ്: അത്യാഫ് മാളിൽ യുഎഇയിലെ മാജിദ് അൽഫുതൈമ് സിനിമാസുമായി സഹകരിച്ച് വോക്സ് സിനിമാ തീയറ്ററുകൾ തുറന്നു. ആകെ 11 സ്ക്രീനുകളിലായി 650 സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം കുട്ടികൾക്കുള്ള സിനിമയ്ക്കു വേണ്ടിയും രണ്ടെണ്ണം വി ഐ പി കൾക്കുമുള്ളതാണ്. 7 സ്റ്റാൻഡേർഡ് സ്ക്രീനുകളും ഉണ്ട്. പ്രേക്ഷകർക്ക് ലഘുഭക്ഷണങ്ങൾ ലഭ്യമാക്കുന്നതിനു ന്യൂട്ടല്ല കിച്ചൻ 35 സ്റ്റാളും ഫ്രഷ് ജ്യൂസ് കൾ സ്നാക്കുകൾ എന്നിവ ലഭിക്കുന്ന ബേക്കറികളും മൾട്ടിപ്ലക്സ് ഏരിയയിൽ തുറന്നിട്ടുണ്ട്.