മക്ക: മക്കയിലെ കുദൈ സംസം ബോട്ടിലിംഗ് പ്ലാന്റിൽ നിന്ന് പണം നൽകി സംസം വെള്ളം വാങ്ങാനാകില്ലെന്ന് നാഷണൽ വാട്ടർ കമ്പനി അറിയിച്ചു. മദാ നെറ്റ്വർക്കിന്റെ ബാങ്ക് കാർഡുകൾ വഴി വാങ്ങാനാകും. ഹാജിമാർക്കും ഉംറക്കാർക്കും പണം നൽകി വാങ്ങാവുന്നതാണ്. കറൻസി ഇടപാടുകൾ കുറച്ച് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്ന നിർദേശത്തെതുടർന്നാണ് ഈ നീക്കം.