നഴ്‌സുമാര്‍ക്ക് യുഎഇയിൽ അവസരം

കോഴിക്കോട്: യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ബി.എസ്.സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. എന്‍.ഐ.സി.യു/ നഴ്‌സറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 30 വയസില്‍ താഴെ പ്രായമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 4000-4500 ദിര്‍ഹം വരെ (ഏകദേശം 77,500 രൂപ മുതല്‍ 87,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവര്‍ norkauae19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഫബ്രുവരി 5.