ഒമാൻ എയർ ഇന്ത്യയിലേക്ക് ഉള്ളതടക്കം സർവിസുകൾ റദ്ദാക്കി.

12

മസ്കത്ത് : ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ഇന്ത്യയിലേക്ക് ഉള്ളതടക്കം സർവിസുകൾ റദ്ദാക്കി. ജനുവരി 31 വരെ കോഴിക്കോട്ടേക്ക് അടക്കമുള്ള സർവിസുകൾ റദ്ദാക്കിയതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം മാർച്ചിൽ ഇതോപ്യയിലുണ്ടായ വിമാന ദുരന്തത്തെ തുടർന്ന് ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചതിെൻറ ഭാഗമായാണ് റദ്ദാക്കൽ. സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ നിർദേശപ്രകാരമാണ് മാക്സ് വിമാനങ്ങൾ നിർത്തലാക്കിയത്. വിവിധ ദിവസങ്ങളിലെ മുംബൈ, ഹൈദരാബാദ്, ദുബൈ, മദീന, സലാല, ഡൽഹി, ബഹ്റൈൻ, ദമ്മാം, ബാേങ്കാക് സർവിസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുമെന്ന് ഒമാൻ എയർ അറിയിച്ചു.റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ബദൽ ടിക്കറ്റുകൾ നൽ കുന്നുണ്ട്. ജനുവരി 31 വരെ യാത്ര ചെയ്യുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കു പരിശോധിക്കുകയോ +96824531111 എന്ന കാൾ സെൻറർ നമ്പറിൽ ബന്ധപ്പെടുകയോ വേണമെന്ന് ഒമാൻ എയർ അറിയിച്ചു. …