ഒമാനിൽ ഡിസംബർ മാസത്തിൽ മാത്രം 833 പ്രവാസികളെ നാടുകടത്തി

മസ്‍കത്ത്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഡിസംബറില്‍ മാത്രം 833 പ്രവാസികളെ നാടുകടത്തിയതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്‍കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണിവര്‍. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്‍സ്‍പെക്ഷന്‍ കാമ്പയിനിലാണ് 644 പേരും അറസ്റ്റിലായത്. ഇതിനുംശേഷം 21 മുതല്‍ 28 വരെ നടന്ന പരിശോധനയില്‍ 189 പേരും അറസ്റ്റിലായി.