ഒമാനിലെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

മസ്കറ്റ്: ഒമാനിലെ മസ്കറ്റ്, തെക്കൻ ബാതിനാ, വടക്കൻ ബാതിനാ, മുസന്ദം, ദാഹിറ, ദാഖിലിയ്യ, ശർഖിയ ഗവർണറേറ്റുകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കാർഷിക ഫിഷറീസ് മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ഞായറാഴ്ച വരെ മഴ തുടരുമെന്ന് കരുതുന്നു. വാഹനങ്ങൾ വാദിയിൽ ഇറക്കരുതെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും സിവിൽ ഏവിയേഷൻ പറഞ്ഞു. അധികൃതർ സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.