മസ്കറ്റ്: ഒമാനിൽ വാറ്റ് നികുതി 2021ൽ നടപ്പാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ മസൂദ് അൽ സുനൈദി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമാനിലെ വിദേശ നയങ്ങളിൽ മാറ്റമില്ലെന്നും അന്തരിച്ച സുൽത്താൻ ഖാബൂസ് പിന്തുടർന്ന നയങ്ങൾ തുടർന്നും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകവും ഒമാനുമായുള്ള ബന്ധത്തെ സുൽത്താൻ ഖാബൂസിന്റെ അസാന്നിധ്യം ബാധിക്കില്ല. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തി സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.