ഒമാനിൽ ധോഫർ തീരങ്ങളിൽ വിഷ സമുദ്രജീവികൾ

മസ്കറ്റ്: ഒമാനിലെ ധോഫർ ഗവർണറേറ്റിന്റെ തീരങ്ങളിൽ വിഷ സമുദ്രജീവികൾ ഉണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. പോർച്ചുഗീസ് മാൻ ഓ വാർ, ബ്ലൂ ബോട്ടിൽ എന്നീ ഇനങ്ങളിൽപെട്ട ജെല്ലിഫിഷുകൾക്ക് സമാനമായവ തീരങ്ങളിലുണ്ടെന്ന് കണ്ടെത്തി. സഞ്ചാരികളും മീൻ പിടുത്തക്കാരും ജാഗ്രത പാലിക്കണമെന്ന് കൃഷി, മത്സ്യബന്ധന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ജെല്ലി ഫിഷുകൾ കൂടുതലായും അൽമുഗാസിൽ ബീച്ചിലും തഖയിൽ ബീച്ചിലുമാണ് കാണപ്പെടുന്നത്.