സൗദിയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസ് ഉയർത്തി

18

റിയാദ്: സൗദിയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസ് മണിക്കൂറിൽ 5 റിയാലായി ഉയർത്തി. മിനിമം പാർക്കിങ് ഫീസ് 5 റിയാലായതിനാൽ അരമണിക്കൂറോ അതിൽ കുറവോ സമയം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ പോലും ഈ ഫീസ് നൽകണം. ജനുവരി ഒന്നു മുതലാണ് പുതിയ ഫീസ് ഈടാക്കി തുടങ്ങിയത്. മണിക്കൂറിന് 3 റിയാൽ ആയിരുന്നു അതിനു മുൻപു വരെ. ഫീസ് പൊടുന്നനെ ഉയർത്തിയത് അന്യായമാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. എയർപോർട്ടിൽ സദാസമയവും പാർക്കിങ്ങിന് വൻതിരക്കാണ്. അതിനാൽ ഫീസ് ഉയർത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നാണ് പലരുടെയും അഭിപ്രായം. പാർക്കിംഗ് നടത്തിപ്പ് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ് ഫീസ്കുത്തനെ ഉയർത്തിയത്.