വിവാഹം കഴിക്കണമെന്ന് വാശി പിടിച്ച പോലീസുകാരൻ അറസ്റ്റിൽ

തികച്ചും അസാധാരണമായ ഒരു സംഭവത്തിൽ , ഒരു ദുബായ് പോലീസ് ഉദ്യോഗസ്ഥൻ ഒരു വനിതയുടെ വീട്ടിൽ നിന്ന് കല്യാണ സമ്മതം കിട്ടാത്തതിന്റെ പേരിൽ , പുറത്തിറങ്ങാതെ കുത്തിയിരുപ്പ് സമരം നടത്തിയ പശ്ചാത്തലത്തിൽ മറ്റു പോലീസുകാർ ചേർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. എന്തൊക്കെ പറഞ്ഞു സമാശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും പോലീസുകാരൻ വഴങ്ങുന്നില്ല. തുടർന്ന് പൊലീസുകാരെ വിളിച്ചുവരുത്തി വനിത കാര്യങ്ങൾ ബോധിപ്പിച്ചു . പോലിസും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഇദ്ദേഹം കൂട്ടാക്കാതെ അക്രമാസക്തമാവുകയായിരുന്നു . തുടർന്ന് മറ്റു പോലീസുകാർ വിലങ്ങ് വച്ചാണ് ഈ പോലീസുകാരനെ കൂട്ടിക്കൊണ്ടുപോയത്. ഈ വനിതയുമായി പോലീസുകാരന് നാളിതുവരെയുള്ള ബന്ധം ഏതുവിധത്തിലാണെന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടില്ല. ആശ്വസിപ്പിക്കാൻ വന്ന പോലീസുകാരനെ നെഞ്ചിൽ മർദിച്ചതിനും കേസുണ്ട്. 6 മാസത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു.