വേൾഡ് കപ്പ് പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മലയാളി താരത്തിന് കെഎംസിസി സ്വീകരണം നൽകി

മനാമ: റഷ്യയിൽ വെച്ച് നടന്ന വേൾഡ് കപ്പ് പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിൽ
ഗോൾഡ് മെഡൽ കരസ്ഥമാക്കിയ
മലയാളി താരം മജിസിയ ഭാനുവിന് ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം ബഹറിനിൽ എത്തിയതായിരുന്നു മജ്സിയ. നിശ്ചയദാർഢ്യവും മനക്കരുത്തുമാണ് എന്നെ എന്റെ ലക്ഷ്യത്തിലെത്തിച്ചതെന്നും ജീവിതാനുഭവങ്ങളിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പോസിറ്റിവായി കണ്ടത്കൊണ്ട് ലക്ഷ്യത്തിലേക്ക് എത്താൻ വലിയൊരു സമയമെടുക്കേണ്ടി വന്നില്ലന്നും
മജ്സിയ നടത്തിയ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ മജീദിൻേറയും,റസിയയുടേയും മകളായ മജിസിയ ഭാനുവിന്റെ മൂന്നാം ലോക വിജയമാണിത്. സ്വീകരണപരിപാടി കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, വടകര സഹൃദയവേദി ഭാരവാഹികളായ ആർ പവിത്രൻ, സുരേഷ്, ഹരിദാസ്
കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ അബ്ദുറഹ്മാൻ, എ പി ഫൈസൽ, മുസ്തഫ കെ പി, ഷാഫിച്ച , എന്നിവർ സംസാരിച്ചു. ടി പി മുഹമ്മദലി മജ്സിയയെ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ ഭാരവാഹികളായ
അസീസ് പേരാമ്പ്ര , ഹസ്സൻകോയ പൂനത്ത് , പി കെ ഇസ്ഹാക്ക് , ഖാസിം നൊച്ചാട് , എന്നിവർ നേതൃത്വം നൽകി
ജില്ലാ ജനറൽ സിക്രട്ടറി ഫൈസൽ കണ്ടീത്താഴ സ്വാഗതവും സെക്രട്ടറി ജലീൽ പി കെ നന്ദിയും പറഞ്ഞു.