അൽഐനിൽ വലിയ മഴവെള്ള സംരക്ഷണ പദ്ധതി

3

അൽഐൻ: അൽഐനിലെ അൽസുലൈമി, അൽ തവായ താഴ് വരകളിൽ 119.3 ദശലക്ഷം ദിർഹത്തിന്റെ വലിയ മഴവെള്ള സംരക്ഷണ പദ്ധതി ഒരുങ്ങുന്നു. മഴ വെള്ളത്തിൻറെ ഒഴുക്ക് കൃത്യമായി നിയന്ത്രിക്കുന്ന വലിയ കനാലുകളാണ് പദ്ധതിയുടെ ഭാഗമായി അബുദാബി ജനറൽ സർവീസ് കമ്പനിയായ മുസാൻഡയും അൽഐൻ മുനിസിപ്പാലിറ്റിയും ചേർന്ന് നടപ്പാക്കുന്നത്.

മഴവെള്ളം ശക്തിയായി ഒഴുകിപ്പോകുന്ന 79. 4 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇതിലൂടെ വെള്ളപ്പൊക്കത്തിനും മഴവെള്ളപ്പാച്ചിലിനുമുള്ള സാധ്യതകൾ ഒഴിവാക്കാം. ജലസംഭരണികളിൽ വെള്ളം ശേഖരിക്കാനുമാകും. അൽഐനിൽ ലഭിക്കുന്ന മഴയുടെയും വെള്ളത്തിന്റെയും തോത് പഠിച്ചതിനുശേഷമാണ് കനാലുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്.