രമേശ് ചെന്നിത്തല ദമ്മാമിൽ എത്തി

4

ദമ്മാം : ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയുടെ നൂറ്റിയമ്പതാം വാർഷികാഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദമ്മാമിൽ എത്തി .അൽപ  സമയം  മുമ്പ്  ദമ്മാം കിംഗ് ഫഹദ്  ഇൻറ്റർ നാഷണൽ  എയർപോർട്ടിൽ  എത്തിയ  നേതാവിന്   ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  ഉജ്ജ്വല  സ്വീകരണം  നൽകി. ഓ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡൻറ്റ്  അഹമ്മദ്  പുളിക്കൽ, റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല , ഓ ഐ സി സി നാഷണൽ  പ്രസിഡൻറ്റ് പി .എം നജീബ്  എന്നിവർ ബൊക്ക  നൽകി സ്വീകരിച്ചു.  ഓ ഐ സി സി പ്രവർത്തകരും പ്രതിപക്ഷ നേതാവിനെ  സ്വീകരിക്കാനായി  എയർപോർട്ടിൽ എത്തിയിരുന്നു .രണ്ട്  ദിവസത്തെ  സന്ദർശനത്തിനായി ദമ്മാമിലെത്തിയ  രമേഷ്  ചെന്നിത്തല ഇന്ന് വൈകുന്നേരം  മാധ്യമ പ്രവർത്തകരെ കാണും.നാളെ  ദമ്മാമിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും .ഇന്നും  നാളെയുമായി  വിവിധ സംഘടനാ പ്രതിനിധികൾ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമെന്നും  ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡൻറ്റ്  ബിജു കല്ലുമല പറഞ്ഞു