മലയാളി ബാലിക റാസൽഖൈമയിൽ പനിബാധിച്ച് മരിച്ചു

6

റാസൽഖൈമ: പനിബാധിച്ച് റാസൽഖൈമയിൽ അഞ്ചുവയസ്സുകാരി ദിയ റോസ് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ശാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി മൂർച്ഛിച്ചതിനെ തുടർന്ന് റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ അഞ്ചേരി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിൻ ജോസഫിന്റെയും ജിനിയുടെയും മകളാണ് ദിയ. റാക്ക് ഇന്ത്യൻ പബ്ലിക് സ്കൂൾ കെ ജി ടു വിദ്യാർത്ഥിനിയാണ്. സഹോദരൻ ജോൺ ജോബി. സംസ്കാരം ചൊവ്വാഴ്ച നാട്ടിൽ നടക്കും.