റിയാദ് അൽഫലാഹിൽ തീ പിടുത്തം: 17 പേർക്ക് പരിക്ക്

19

റിയാദ്: ഉത്തര റിയാദിലെ അൽഫലാഹിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ 17 പേർക്ക് പരിക്കേറ്റു. പാർപ്പിട ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം. കനത്ത പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട 16 പേർക്ക് റെഡ് ക്രസൻറ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി. ഒരാളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് നീക്കിയതായി റിയാദ് പ്രവിശ്യ റെഡ് ക്രസൻറ് വക്താവ് യാസിർ അൽ ജലാജിൽ പറഞ്ഞു.