മനുഷ്യത്വ – ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സൗദി അറേബ്യ മുൻനിരയിൽ

റിയാദ്: മനുഷ്യത്വ – ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ അറബ് രാജ്യങ്ങളിൽ സൗദിഅറേബ്യ ഒന്നാമതും ആഗോള റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുമാണ്. ഐക്യരാഷ്ട്രസഭയുടെ ഫിനാൻഷ്യൽ ട്രാക്കിംഗ് സർവീസ് റിപ്പോർട്ട് പ്രകാരം 2019ൽ ലോകത്തിലാകെ 1.28 ശതകോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി ചെലവഴിച്ചിട്ടുണ്ട്. ഇതു മറ്റ് ലോകരാജ്യങ്ങളുടെ ആകെ സഹായത്തിന്റെ 5.5 ശതമാനം വരും. മനുഷ്യത്വ രംഗത്ത് സൗദി അറേബ്യയുടെ ആധിപത്യം ഒരു യാഥാർത്ഥ്യമാണെന്നും സൗദി ഭരണാധികാരിയും കിരീടാവകാശിയും നൽകുന്ന ഉദാരമായ പിന്തുണ കൊണ്ടാണിതെന്നും കെ എസ് റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുള്ള അൽറബിയ് പറഞ്ഞു.