സൗദിയിൽ മന്ത്ര ചികിത്സയ്ക്ക് നിയമ ഭേദഗതി

5

റിയാദ്: സൗദിയിൽ മാനസിക രോഗ ചികിത്സയുടെ ഭാഗമായി മന്ത്ര ചികിത്സ നടത്താനുള്ള നിയമഭേദഗതി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അംഗീകരിച്ചു.

പുതിയ ഭേദഗതി അനുസരിച്ച് മാനസിക രോഗ വിദഗ്ധരുടെ അനുമതിയോടെ രോഗിക്ക് പാരമ്പര്യ ചികിത്സകളും നൽകാം. രോഗിയുടെ രക്ഷിതാക്കളെ ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ മാനസികാരോഗ്യ പ്രാദേശിക സമിതിയുടെ അംഗീകാരം മതിയാകും. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസ് നേടിയ മന്ത്ര ചികിത്സകനെ സമീപിക്കാം. ഇതിന് മാനസികാരോഗ്യ കേന്ദ്രത്തിലെ മത കാര്യാ വിഭാഗത്തിന്റെ അനുമതി ലഭിക്കണം. ഖുർആനിനും ഹദീസിനും വിരുദ്ധമായതൊന്നും ചികിത്സയിൽ പാടില്ല.രോഗിയുടെ ചികിത്സാ പ്ലാനുകളിലോ മരുന്നുകളിലോ ഇടപെടാൻ പാടില്ല.രോഗിയുടെ രജിസ്റ്റർ പരിശോധിക്കാനും മന്ത്ര ചികിത്സകന് അനുമതിയില്ല.