സൗദിയിൽ നിയന്ത്രണം വിട്ട കാർ ആശുപത്രിയിലേക്ക് പാഞ്ഞു കയറി

ദമാം: സൗദിയിലെ ദഹറാനിൽ വൃദ്ധൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് അറാംകോ ആശുപത്രിയിലേക്ക് പാഞ്ഞുകയറി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആശുപത്രിയുടെ മുന്നിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണംവിട്ട് കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിസിച്ച് മുൻവശത്തെ ചില്ലും തകർത്തു ലോബിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവർക്ക് ആശുപത്രിയിൽ തന്നെ ചികിത്സ നൽകി. ആർക്കും ഗുരുതരമായ പരിക്കില്ല. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ചു. കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡോക്ടറെ കാണാനെത്തിയ സൗദി വനിതയാണ് യാദൃശ്ചികമായി ദൃശ്യങ്ങൾ പകർത്തിയത്.