ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ സൗദിയിൽ 300 റിയാൽ വരെ പിഴ

7

റിയാദ്: സൗദിയിൽ ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷൻ കാർഡും കൈവശമില്ലാതെ വാഹനമോടിക്കുന്നവർക്ക് 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും. മയക്ക് മരുന്ന് ഉപയോഗം, വിതരണം, കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കില്ല. ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിന് തടസ്സമാകുന്ന രോഗങ്ങളിൽനിന്നും വൈകല്യങ്ങളിൽ നിന്നും അപേക്ഷകർ വിമുക്തരായിരിക്കണം. വിദേശികളായ അപേക്ഷകർക്ക് നിയമാനുസൃതമായ ഇഖാമ ഉണ്ടായിരിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.