80 ലക്ഷം വിദേശികൾക്ക് സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

റിയാദ്: സൗദിയിൽ 80,80,000 വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉള്ളതായി കൗൺസിൽ ഓഫ് കോപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. ഇതിൽ 18,60,000 പേർ ആശ്രിത വിസക്കാരാണ്.

സൗദി ജീവനക്കാരുടെ 21 ലക്ഷത്തോളം കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് ആശുപത്രികളിലും പോളി ക്ലിനിക്കുകളിലുമടക്കം 5202 സ്ഥാപനങ്ങൾ വഴി സേവനങ്ങൾ ലഭ്യമാക്കുന്നു. 26 ഇൻഷുറൻസ് കമ്പനികളും 7 ക്ലൈം മാനേജ്മെൻറ് കമ്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.