ഭർത്താവ് കുത്തിക്കൊന്ന സൗദി യുവതിയുടെ മൃതദേഹം ഖബറടക്കി

അബഹ: ഭർത്താവ് കുത്തികൊലപ്പെടുത്തിയ സൗദി വനിതയുടെ മൃതദേഹം ളുഹർ നമസ്കാരാനന്തരം ഖബറടക്കി. അബഹ അൽ റാജ്‌ഹി ജുമാമസ്ജിദിൽ മയ്യത്ത് നമസ്കാരം പൂർത്തിയാക്കിയ ശേഷം അൽമഹാല ഖബർസ്ഥാനിലാണ് മൃതദേഹം മറവു ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദി പൗരൻ കുടുംബകലഹത്തെ തുടർന്ന് ഭാര്യയെ സ്വന്തം കുടുംബ വീടിനു മുന്നിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.