സൗദിയിൽ നഴ്സിനെ ബാധിച്ചത് മെർസ്

റിയാദ്: സൗദിയിൽ കൊറോണ വൈറസ് ഇല്ലെന്ന് സ്ഥിതീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം. മലയാളി നഴ്സിനെ ബാധിച്ചത് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം( മെർസ്). ചൈനയിൽ 25 പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മലയാളി നഴ്സിന് ബാധിച്ച അസുഖം നിയന്ത്രണ വിധേയമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അസീറിലെ നാഷണൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.