സൗദിയിൽ ഓൺ അറൈവൽ ടൂറിസ്റ്റ് വിസ.

11

റിയാദ്: ഷെൻഗൻ, അമേരിക്കൻ, ബ്രിട്ടീഷ് വിസയുള്ളവർക്ക് സൗദി അറേബ്യയിൽ ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭിച്ചു തുടങ്ങി. ഈ മൂന്ന് വിസയുള്ളവർക്ക് സൗദിയിലെ ഏതെങ്കിലും പോർട്ടുകളിൽ എത്തിയാൽ ഓൺ അറൈവൽ വിസ ലഭിക്കുമെന്ന് എല്ലാ വിമാനകമ്പനികളെയും ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. ഷെൻഗൻ, അമേരിക്കൻ, ബ്രിട്ടീഷ് ടൂറിസ്റ്റ് വിസകളിൽ ഏത് രാജ്യത്തെക്കാണോ വിസ ഇഷ്യൂ ചെയ്തത് ആ രാജ്യത്ത് ഒരിക്കലെങ്കിലും പോയി സ്റ്റാമ്പ് പതിച്ചിരിക്കണം. വിസയുടെ കാലാവധി യും പരിശോധിക്കണമെന്ന് സിവിൽ ഏവിയേഷൻ എക്കണോമിക് പോളിസിസ് ആൻഡ് എയർ ട്രാൻസ്പോർട്ട് വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ ഉതൈബി സർക്കുലറിൽ പറഞ്ഞു. ഈ മൂന്ന് വിസകൾ ഉള്ള ഇന്ത്യക്കാർക്കും സൗദിയിൽ ഓൺ അറൈവൽ വിസ ലഭിക്കും. ജനുവരി 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലായി.