സൗദിയിൽ മത്സ്യത്തിനും പച്ചക്കറിക്കും വില വർദ്ധനവ്, കാരണം ഇതാണ്.. 

9

റിയാദ്: സൗദിയിൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പച്ചക്കറി, മത്സ്യം എന്നിവയ്ക്ക് വില വർദ്ധിച്ചു. മത്സ്യലഭ്യത വളരെ കുറഞ്ഞതായി ഖത്തീഫ് സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾ പറഞ്ഞു. കടൽക്കാറ്റ് ശക്തമായതിനാൽ ബോട്ടുകൾ കടലിലേക്ക് ഇറക്കാനാവില്ല.

പച്ചക്കറികൾക്കും 50 മുതൽ 100 ശതമാനം വരെ വില വർദ്ധനവുണ്ടായി. അതിശൈത്യം കാരണം പ്രതിദിന ഉത്പാദനത്തിൽ 60 ശതമാനം വരെ കുറവുണ്ടായി. താപനില കൂടുന്നതിനനുസരിച്ച് ഉല്പാദനം വർധിക്കുകയും വില കുറയുകയും ചെയ്യുമെന്ന് അവർ പറയുന്നു. നിലവിലെ വിലവർദ്ധന താൽക്കാലികമാണ്.