ഇനി സ്വദേശികൾക്ക് മാത്രമേ സൗദിയിൽ സ്വകാര്യ ടാക്സികൾ ഓടിക്കാനുള്ള അവകാശമുള്ളു

ജിദ്ദ: സൗദിയിൽ സ്വകാര്യ ടാക്സികൾ ഓടിക്കാനുള്ള അവകാശം ഇനിമുതൽ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സൗദികൾ അല്ലാത്ത ഡ്രൈവർമാരുടെ ഓൺലൈൻ ടാക്സി കമ്പനിയിലെ അക്കൗണ്ട് നിർത്തലാക്കുന്നതായാണ് ഡ്രൈവർമാർക്ക് കമ്പനികളിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. ഓൺലൈൻ ടാക്സികൾക്ക് പ്രിയമേറി വരുന്ന കാലത്താണ് പുതിയ നിയമ നടപടി. സാധാരണ സ്വദേശി വിദേശി ഭേദമന്യേ പബ്ലിക് ടാക്സികളും സ്വകാര്യ ടാക്സികളും ഓൺലൈൻ ടാക്സി രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. സ്വന്തമായി കാറുള്ള മറ്റു ജോലികൾ കണ്ടെത്താൻ കഴിയാത്തവരും ഓൺലൈൻ കമ്പനികളിൽ ധാരാളമായി ജോലി ചെയ്തിരുന്നു. ഇങ്ങനെയുള്ളവർ കാറുകൾ പച്ചനിറം ആക്കുകയോ പബ്ലിക് ടാക്സി ആക്കി മാറ്റുകയോ ചെയ്യണം. സ്വകാര്യ ടാക്സിയായി ഓടാൻ സാധിക്കില്ല.

ഇന്നുമുതൽ എയർപോർട്ടുകളിൽ പച്ച കാറുകൾ സർവീസ് ആരംഭിക്കും. വൈകാതെ നിലവിലുള്ള ടാക്സികൾ എല്ലാം പുതിയ ടാക്സികൾ ആക്കി മറ്റും.