സൗദിയിൽ റീ-എൻട്രി വിസ റദ്ദാക്കിയില്ലെങ്കിൽ പിഴ, കാരണം ഇതാണ്..

റിയാദ്: സൗദിയിൽ റീ എൻട്രി വിസ എടുത്തശേഷം രാജ്യം വിടാതിരിക്കുന്നവർ റീ എൻട്രി വിസ റദ്ദാക്കിയില്ലെങ്കിൽ പിഴയീടാക്കുമെന്ന് ജവാസാത്ത് അറിയിച്ചു. ഇഷ്യൂ ചെയ്ത റീ എൻട്രി വിസയിൽ ഭേദഗതികൾ വരുത്താനോ ദീർഘിപ്പിക്കാനോ സാധിക്കില്ല. യാത്ര ചെയ്തില്ലെങ്കിൽ റീ-എൻട്രി റദ്ദാക്കി പുതിയ വിസ ഇഷ്യൂ ചെയ്യുകയാണ് വേണ്ടത്. ഓൺലൈൻ സേവനമായ അബ്ഷിറിൽ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് റീ-എൻട്രി റദ്ദാക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.