സൗദിയിലെ ബുറൈദയിൽ നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയ സ്ത്രീക്ക് തടവ്

8

ബുറൈദ: സൗദിയിലെ ബുറൈദ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയ സ്ത്രീക്ക് ആറ് വർഷം തടവ്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. സന്ദർശന സമയത്ത് കാർ ആശുപത്രി കവാടത്തിനു മുന്നിൽ നിർത്തിയിട്ട ശേഷം അകത്തേക്ക് പ്രവേശിച്ച സ്ത്രീ കുഞ്ഞിൻറെ മാതാവ് ബാത്റൂമിൽ കയറിയ സമയത്ത് കുഞ്ഞിനെയെടുത്ത് കടന്നുകളയുകയായിരുന്നു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സുരക്ഷാ വകുപ്പ് കുഞ്ഞിനെ മാതാവിന് നൽകി. ബുറൈദ ക്രിമിനൽ കോടതിയാണ് ആറു വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.