സൽമാൻ രാജാവിനു മുന്നിൽ ശുറാ അംഗവും അംബാസഡർമാരും സത്യപ്രതിജ്ഞ ചെയ്തു

9

റിയാദ്: ശുറാ അംഗവും വിവിധ രാജ്യങ്ങളിലേക്ക് നിയമിതരായ അംബാസഡർമാരും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. ശുറാ അംഗം ഡോ. അബ്ദുറഹ്മാൻ ഇബ്രാഹിം അൽ ഹുസൈൻ,ദക്ഷിണാഫ്രിക്കൻ അംബാസിഡർ സുൽത്താൻ ബിൻ അബ്ദുല്ല അൽ അൻഖരി, ചിലി അംബാസഡർ ഡോ. മാനിഅ ബിൻ സഅദ് അൽ ഖാസിമി, ബംഗ്ലാദേശ് അംബാസിഡർ ഈസാ ബിൻ യൂസുഫ് അൽ ദഹീലാൻ, ബെൽജിയം അംബാസിഡർ ഖാലിദ് ബിൻ ഇബ്രാഹിം അൽജൂൻദാൻ, കസാഖിസ്ഥാൻ അംബാസഡർ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദൗദ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മൂസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.