ബുറൈദയിൽ ആടുകളെ മോഷ്ടിച്ച 13 അംഗ സംഘം അറസ്റ്റിൽ

ബുറൈദ: സൗദിയിലെ ബുറൈദയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആടുകളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന 13 അംഗ സംഘത്തെ അൽഖസീമിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള പാകിസ്ഥാനികളാണ് പിടിയിലായത്. നൂറോളം ആടുകളെ ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയതായി കണ്ടെത്തി. പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അൽഖസീം പൊലീസ് വക്താവ് മേജർ ബദർ അൽ സുഹൈബാനി അറിയിച്ചു.