ഒമാൻ ഭരണാധികാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

6

ദുബായ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിൻറെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. സുൽത്താൻറെ നിര്യാണത്തിൽ യുഎഇ നേതാക്കൾ അനുശോചനം അറിയിച്ചു. ‘വിശ്വസ്തത, സ്നേഹം, അറിവ് എന്നിവയുടെ സുൽത്താൻ’ എന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തെ വിശേഷിപ്പിച്ചു. ‘ഒമാൻ രാജകുടുംബത്തോടും അവിടെയുള്ള ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. ഒമാനിലെ ജനങ്ങൾക്കും ഭരണ നേതൃത്വത്തിനും അറബ് സഖ്യവുമായി ചേർന്ന് ശക്തമായി മുന്നോട്ടുവരാൻ സാധിക്കുമെന്ന കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ട്’- യു എ ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാൻ അറിയിച്ചു.