മസ്കറ്റ്: ടൂർ ഓഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഫെബ്രുവരി 11ന് റുസ്താഖ് കോട്ടയിൽ നിന്ന് ആരംഭിക്കും. അഞ്ചു ദിവസങ്ങൾക്കു ശേഷം മസ്കറ്റിലെ മത്ര കോർണിഷിൽ സമാപിക്കും.
ആദ്യ ഘട്ടം റുസ്താഖ് കോട്ടയില്‍ നിന്ന് ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സന്റര്‍ വരെയുള്ള 138 കിലോമീറ്ററും രണ്ടാം ഘട്ടം നസീം പാര്‍ക്കില്‍നിന്ന് 167.5 കിലോമീറ്റര്‍ അകലെയുള്ള സുഹാര്‍ അല്‍ ബഹ്രി റോഡ് വരെയും മത്സരാർത്ഥികൾ സഞ്ചരിക്കണം .മൂന്നാം ഘട്ടം ഹല്‍ബാനിലെ ജര്‍മന്‍ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയില്‍നിന്ന് ഖുറിയാത്ത് വരെയും നാലാം ഘട്ടം സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍നിന്ന് ടൂറിസം മന്ത്രാലയം വരെയുമാണ്.മത്സരാര്‍ഥികളുടെ സഹനശക്തി പരീക്ഷിക്കപ്പെടുന്ന അഞ്ചാം ഘട്ടത്തില്‍ സമാഈലില്നിന്ന് ജബല്‍ അഖ്ദര്‍ വരെയുള്ള 150 കിലോമീറ്റര്‍ ദൂരമാകും പിന്നിടേണ്ടത്.
ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ കടുത്ത പോരാട്ടം നടക്കുന്ന അവസാന ഘട്ടത്തില്‍ അറൈമി ബ്യൂള്വാര്ഡില്നിന്ന് മത്ര കോര്‍ണിഷ് വരെയുള്ള 144.5 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.
ഒമാന്റെ വിവിധ ഭൂപ്രകൃതികളിലൂടെ കടന്നുപോകുന്ന 911 കിലോമീറ്റര്‍ ദൂരമാണ് ആറ് സ്റ്റേജുകളിലായി മത്സരാര്‍ഥികള്‍ പിന്നിടുകയെന്ന് സംഘാടകര്‍ അറിയിച്ചു. 12ാം നൂറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതുന്ന റുസ്താ ഖ് കോട്ടയില്‍നിന്ന് തുടങ്ങി ആധുനികതയുടെ അടയാളമായ മസ്കത്തിലാണ് മത്സരത്തിൻറെ സമാപനം.