തിരുവനന്തപുരം സ്വദേശി ദുബായിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ദുബായ് :തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുകന്യ ഭവനിൽ സിറിൽ മാർഷൽ (30) ആണ് ഇന്ന് പുലർച്ചെ ഒരു മണിക്ക്‌ അൽഖൂസിലുള്ള ജോലി സ്ഥലത്തുവെച്ച്‌ മരണപ്പെട്ടത്‌.ക്ലാസിക്‌ വിഷൻ ഗ്ലാസ്‌ & അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്ന സിറിലിന് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്‌.ഒന്നാം നിലയിൽ ചുമരിനോട്‌ ചേർത്തുവെച്ച വലിയ കോണി എടുത്തു മാറ്റുന്നതിനിടയിൽ പിന്നിലേക്ക്‌ നടക്കുമ്പോൾ താഴേക്ക്‌ വീഴുകയായിരുന്നു.അപകട സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.
നെപ്പോളിയൻ മാർഷൽ തങ്കമ്മ എന്നിവരുടെ മകനാണ് സിറിൽ.
ഭാര്യ സൗമ്യ.നാലു വയസ്സുള്ള ജ്യുവൽ എസ്‌ സിറിൽ മകളാണ്.
നടപടി കൃമങ്ങൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുമെന്ന്
സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.