യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ സബീൽ പാലസിൽ മന്ത്രിമാരുമായും , ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥർമാരുമായും, ബിസിനസ്സ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി . ഉച്ചഭക്ഷണത്തോടെയാണ് മീറ്റിംഗ് സമാപിച്ചത് . ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എംഎയും യോഗത്തിൽ പങ്കെടുത്തു . വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുകയും ,രാജ്യത്തെ ബിസിനസിനെ സഹായിക്കുകയും ചെയ്യുന്ന 5 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പദ്ധതി നടപ്പിലാക്കിയതിന് ഷെയ്ഖ് മുഹമ്മദിനെ യൂസഫ് അലി അഭിനന്ദിച്ചു.