ഈ രാജ്യങ്ങളിൽ നിന്നുള്ള മുട്ടകൾ, കോഴികൾ, മാംസ ഉൽപ്പന്നങ്ങൾ എന്നിവ നിരോധിച്ചതായി യുഎഇ

ദുബായ്: ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുട്ടകൾ, കോഴികൾ, മാംസ ഉൽപ്പന്നങ്ങൾ എന്നിവ നിരോധിച്ചതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലും പക്ഷിപ്പനി, H5N2 പടർന്നുപിടിച്ചതിന് പിന്നാലെ വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത് പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്നാണ് നിരോധനം. അതനുസരിച്ച് പക്ഷികൾ, അലങ്കാര പക്ഷികൾ, കോഴികൾ, വിരിയിക്കാവുന്ന മുട്ടകൾ, മാംസ ഉൽപ്പന്നങ്ങൾ തുടങ്ങിയവ മന്ത്രാലയം നിരോധിച്ചു.