യു.എ.ഇ.യിലെ സ്‌കൂളുകൾക്ക് അവധിയില്ല

5

ദുബായ്: കൊറോണ വൈറസിനെ തുടർന്ന് യു എ ഇ യിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സ്‌കൂളുകൾക്ക് അവധിയാണെന്ന രീതിയിൽ ഖലീജ് ടൈമ്സിന്റെ പേരിൽ ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തോടൊപ്പം വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്നും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു എന്നുള്ള വാർത്തയാണ് മോർഫ് ചെയ്ത തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.