യുഎഇയിൽ ടൂറിസ്റ്റ് വിസ സമ്പ്രദായത്തിൽ വൻ മാറ്റം, ഇനി 5 വർഷത്തേക്ക് വിസ…..

12

യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ്  മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇയിലെ ടൂറിസ്റ്റ് വിസകൾ അഞ്ച് വർഷത്തേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. ഇന്ന്, രാജ്യത്ത് ടൂറിസ്റ്റ് വിസ നൽകുന്ന സമ്പ്രദായം ഞങ്ങൾ മാറ്റുന്നു, ടൂറിസ്റ്റ് വിസയുടെ കാലാവധി എല്ലാ രാജ്യക്കാർക്കും അഞ്ച് വർഷത്തേകാക്കും , (മൾട്ടി എൻട്രി വിസ)  , ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

പ്രതിവർഷം 21 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് രാജ്യത്തേക്ക് വന്ന് കൊണ്ടിരിക്കുന്നത്  , യുഎഇയെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.