മസ്കറ്റ്: ഒമാനിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയാൽ വൻ പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വിദൂര നിയന്ത്രിത വിമാനങ്ങളും ഡ്രോണുകളും മറ്റേതെങ്കിലും പറക്കുന്ന വസ്തുക്കളും അനുമതി വാങ്ങാതെ പറത്തരുതെന്നും നിർദ്ദേശമുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷയും 10,000 റിയാൽ പിഴയും ലഭിക്കും.