മദീനയിലേക്ക് പോയ വണ്ടൂർ സ്വദേശി അപകടത്തിൽ മരിച്ചു

4

ഖുലൈസ്: മദീനയിലേക്ക് പോകവേ വാഹനാപകടത്തിൽ വണ്ടൂർ സ്വദേശിയായ കബീർ(47) മരിച്ചു. ജിദ്ദയിൽ നിന്ന് 70 കിലോമീറ്റർ പിന്നിട്ടപ്പോൾ പുറകിൽ വന്ന വാഹനം ഇടിക്കുകയും കബീറിന്റെ വാഹനം മറിയുകയുമായിരുന്നു. കബീർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾക്കുശേഷം സൗദിയിൽ തന്നെ മറവുചെയ്യാൻ ഖുലൈസ് കെഎംസിസി രംഗത്തുണ്ട്.