ഓസ്ട്രേലിയയിലെ കാട്ടുതീ നിയന്ത്രണവിധേയം

മൂന്ന് മാസങ്ങളായി ഓസ്ട്രേലിയയിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമായതായി അഗ്നിശമനസേന. കാട്ടുതീ ഏറെ നാശം വിതച്ച ന്യൂസൗത്ത് വെയിൽസിൽ തീ നിയന്ത്രണവിധേയമായ വിവരം സൗത്ത് വെയിൽസ് ഫയർ സർവീസ് കമ്മീഷണർ ഷെയ്ൻ ഫിറ്റ്സിമോൻസ് പങ്കുവെച്ചു. നിലവിൽ വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് തീപടരുന്നത്. ഇത് വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ആഴ്ചയിൽ പ്രദേശത്ത് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും കാട്ടുതീ പ്രതിസന്ധിയിൽ നിന്നും മോചിതമാകാമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.