അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുത്തു

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബിയെ തെരഞ്ഞെടുത്തു. കുറ്റകൃത്യം ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ള നഗരമാണ് അബുദാബി.

കുറ്റകൃത്യങ്ങളുടെ നിരക്ക്,ഉപഭോക്ത വിലകൾ, ആരോഗ്യസംരക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ ഉൾക്കൊള്ളുന്ന ആഗോള ഡാറ്റാബേസായ നംബിയോ നടത്തിയ സർവ്വേയിലാണ് സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തത്. 374 നഗരങ്ങളുടെ പട്ടികയിൽ 88.67 സുരക്ഷാ സൂചിക രേഖപ്പെടുത്തിയിട്ടുള്ള നഗരമാണ് അബുദാബി. റാങ്കിങ്ങിൽ ഷാർജ അഞ്ചാം സ്ഥാനത്തും ദുബായ് ഏഴാം സ്ഥാനത്തും നിൽക്കുന്നു.