പത്തനംതിട്ട സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

കുവൈറ്റ്: കുവൈറ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട കൂടൽ നെടുമൺകാവ് സ്വദേശി വേട്ടകുളം സന്തുമോൻ (31) മരിച്ചു. വാഹനം കേടു വന്നതിനെത്തുടർന്ന് നിർത്തി ഡിക്കി തുറന്നപ്പോൾ പിന്നാലെ എത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദുബായിൽ ഗാർഹിക തൊഴിലാളിയായ മാതാവ് സന്തുമോന്റെ അപകടത്തെത്തുടർന്ന് കുവൈറ്റിൽ എത്തി 25 ദിവസം പരിചരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ കെ എം എ മാഗ്നറ്റും സുഹൃത്തുക്കളും നേതൃത്വം നൽകി.