ഇന്ത്യൻ വിദ്യാർഥിയെ ദുബായിൽ നിന്ന് കാണാതായതായി പരാതി

ഇന്ത്യൻ വിദ്യാർഥിയെ ദുബായിൽ നിന്ന് കാണാതായതായി പരാതി. ദുബായിലെ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അവിനാശ് ജാൻഗിറി(14)നെയാണ് ഇൗ മാസം 27 മുതൽ കാണാതായതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. ബർദുബായ് ബുർജുമാൻ മെട്രോയ്ക്കടുത്തുള്ള വീട്ടിൽ നിന്നാണ് ബാലനെ കാണാതായത്. വിവരം ലഭിക്കുന്നവർ  0563824098 എന്ന നമ്പരിൽ അറിയിയിക്കണം