കവി മുരുകന്‍ കാട്ടാക്കട ഇന്ന് ഖിസൈസ് ലുലുവില്‍

209

ദുബൈ: ഖിസൈസ് ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ലുലു-ഡിസി ബുക്‌സ് വായനോത്സവത്തില്‍ കവിതകളും വര്‍ത്തമാനവുമായി കവി മുരുകന്‍ കാട്ടാക്കട ഇന്ന് പങ്കെടുക്കും. ഹൈപര്‍ മാര്‍ക്കറ്റിന്റെ മുന്‍വശത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ രാത്രി 7 മണിക്കാണ് പരിപാടി. തന്റെ ‘കണ്ണട’ എന്ന പ്രശസ്ത കവിത രചിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവില്‍, റോയ് റാഫേല്‍ സംബന്ധിക്കും.
അറബിക്, മലയാളം, ഇംഗ്‌ളീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് ലുലു-ഡിസി ബുക്‌സ് റീഡിംഗ് ഫെസ്റ്റിവലിലുള്ളത്.
രാവിലെ എട്ട് മുതല്‍ രാത്രി 12 വരെയാണ് വായനോത്സവം. ശനിയാഴ്ച സമാപിക്കും.