കോയമ്പത്തൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം: 20 പേർ മരിച്ചു; ഏറെയും മലയാളികൾ

20

അവിനാശി: കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം20 പേർ മരിച്ചു. പത്തുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഏറെയും മലയാളികൾ ആണെന്നാണ് റിപ്പോർട്ട്. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പുലർച്ചെ മൂന്നര മണിക്ക് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ചാണ് കെഎസ്ആർടിസി ബസ് അപകടത്തിൽ പെടുന്നത്. ബസിന്റെ 12 സീറ്റുകൾ ഇടിച്ചു തകർന്ന നിലയിലാണ്. ബസ്സിൽ 48 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കണ്ടെയ്നർ ലോറി ഇടിച്ച ഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർ എല്ലാവരും മരിച്ചുവെന്നാണ് കരുതുന്നത്. ഇവരിൽ ചിലരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ചിതറിപ്പോയിട്ടുണ്ട്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.