
ഡൽഹി : ഡല്‍ഹിയില്‍ 29 പേര് കൊല്ലപ്പെട്ട കലാപം ദുഃഖകരവും വേദനാജനകവുമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അക്രമങ്ങള്‍ ഒഴിവാക്കുകയും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കുകയും വേണം. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.
കലാപത്തിൽ 29 പേര് മരിച്ചതിനു പുറമെ, ഒരുപാട് പേരെ കാണാതായിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള പൊതുജനത്തിന് ആശങ്കയും ഭീതിയും മാത്രമാണ് ബാക്കി.