പ്രവാസികള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ സ്ഥലം ദുബൈ; ആഗോളതലത്തില്‍ അഞ്ചാമത്്‌

55

ദുബൈ: ലോകത്ത് പ്രവാസികള്‍ക്ക്് സുഖകരമായി താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും ഉചിതമായ സ്ഥലം ദുബൈ തന്നെ. മിഡില്‍ ഈസ്റ്റില്‍ ദുബൈയുടെ റാങ്ക് ഒന്നാണെങ്കില്‍ ആഗോള തലത്തില്‍ അഞ്ചാമത്തെ റാങ്കുണ്ട്്.
സിയോവേള്‍ഡ് മാഗസിന്‍ തയ്യാറാക്കിയ സര്‍വ്വേ പ്രകാരമാണ് ദുബൈക്ക് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. പ്രാദേശികമായ സൗഹൃദഅന്തരീക്ഷം, ജീവിതച്ചെലവ്, ആരോഗ്യമേഖലയിലെ മികവ്്, സുരക്ഷിതത്വം, തൊഴില്‍ സാധ്യതകള്‍ തുടങ്ങി നിരവധി ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് റാങ്ക് നല്‍കിയിരിക്കുന്നത്. സര്‍വ്വേയില്‍ ലോകത്തിലെ 186 നഗരങ്ങളില്‍ നിന്നും 127,000 പ്രവാസികള്‍ അവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്്.
2019 ഒക്ടോബര്‍ 10 മുതല്‍ 2020 ജനുവരി 2 വരെ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. സിങ്കപ്പൂര്‍, ടൈവാന്‍, കാനഡ, പോര്‍ച്യുഗല്‍ എന്നീ രാജ്യങ്ങളാണ് ദുബൈക്കൊപ്പമുള്ളത്്.