ബഹ്‌റൈനിൽ കൊറോണ ബാധിതരുടെ എണ്ണം 41 ആയി

55

മനാമ: ബഹ്റൈനിൽ മൂന്ന് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വന്ന സ്വദേശി പൗരന്മാർക്കാണ് രോഗബാധ. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ആയി. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.