സൗദി അറേബ്യയിൽ വാഹനാപകടത്തിൽ 10 പേർക്ക് പരിക്ക്. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിന് വടക്ക് മർക്കസ് അത്തീഫ് എന്ന സ്ഥലത്ത് മിനി വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസും റെഡക്രസൻറുമെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനം വെട്ടിപൊളിച്ചാണ് അകത്ത് കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തായിഫ് പ്രിൻസ് സുൽത്താൻ അസ്കരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തു.