വാഹനാപകടത്തിൽ പരുക്കേറ്റ കൊയിലാണ്ടി സ്വദേശി മുഹമ്മദിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം

വാഹനാപകടത്തിൽ പരുക്കേറ്റ കൊയിലാണ്ടി സ്വദേശി മുഹമ്മദിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. 2018 ഡിസംബർ 18 ന് ഷാർജ വ്യവസായ മേഖലയിലായിരുന്നു കേസിനാസ്പദമായ അപകടം. ഈജിപ്ഷ്യൻ യുവതിയുടെ വാഹനം നിയന്ത്രണം വിട്ട് മുഹമ്മദിനെ ഇടിക്കുകയായിരുന്നു. ഷാർജ ട്രാഫിക് പൊലീസ് കേസ് എടുക്കുകയും 1,500 ദിർഹം പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ, 5 ലക്ഷം ദിർഹം നഷ്ടപരിഹാരം തേടി മുഹമ്മദ് ഷാർജയിലെ അലി ഇബ്രാഹിം അഡ്വക്കറ്റ്സ് വഴി കോടതിയെ സമീപിക്കുകയായിരുന്നു. സലാം പാപ്പിനിശേരി സഹായങ്ങൾ നൽകി. 2 ലക്ഷം ദിർഹവും അതു പൂർണമായി അടച്ചു തീർക്കുംവരെ 9% പലിശയും കേസ് ചെലവുകളും ഇൻഷുറൻസ് കമ്പനി മുഹമ്മദിന് നൽകാൻ കോടതി ഉത്തരവിട്ടു.

എന്നാൽ 3 ലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അലി ഇബ്രാഹിം അപ്പീൽ നൽകി. മുഹമ്മദിന്റെ പരുക്കുകൾ ഗുരുതരമല്ലെന്നും 65,000 ദിർഹത്തിനെ അർഹതയുള്ളൂ എന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി